2013-02-15

മതം മൂല്യങ്ങള്‍ക്ക് വില കല്പ്പിക്കുന്നവര്‍ക്കു..!

മതങ്ങളെ ഇക്കാല്ലത്തു ജനങ്ങള്‍ വിലയിരുത്തുന്നത്, പഠിക്കുന്നത് അവയുടെ ഗ്രന്ഥങ്ങളോ ചരിത്രങ്ങളോ നോക്കിയല്ല അനുയായികളായ വിക്തികളുടെ ജീവിതം കണ്ടാണ്‌.

ഇവിടെ ഇസ്ലാം വിമര്‍ശകരും അവരുടെ കണ്ണുകള്‍ പായിച്ചത് ഖുര്‍-ആനും മുഹമ്മദു നബിയുടെ ജീവിത സന്ദേശത്തിലേക്കുമുപരി അഫ്ഗാനിലെ മലമടക്കുകളിലും കറാച്ചിയുടെ തെരിവിലും മറ്റും പൊട്ടിച്ചിതറുന്ന മനുഷ്യ ശരീരങ്ങളിലെക്കുമായതു അതുകൊണ്ടാണ്.

അതുകൊണ്ട് തന്നയാണ്ഇന്നീ ഭൂമിയില്‍ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട ഒന്നായി മതങ്ങള്‍ മാറിയതും.!




വര്‍ത്തമാന കേരള ചരിത്രവും നമുക്ക് നല്‍കുന്ന സന്ദേശങ്ങളും മറ്റൊന്നല്ല. സമൂഹങ്ങളുടെ ഉന്നതങ്ങളില്‍ വാഴുന്ന മത അനുയായികളുടെ വിക്തി ജീവിതങ്ങള്‍ ധാര്മികതക്ക് വെല്ലുവിളിയാകുമ്പോള്‍ പിച്ചിച്ചീന്തപ്പെടുന്നത് ധര്‍മ്മം ഇരുമ്പ്മറ തീര്‍ത്ത മതങ്ങളുടെ കോട്ട വാതിലുകളാണ്.

ഇവിടെ ഉണരേണ്ടത് ആ മതങ്ങളുടെ സഖാക്കള്‍‍ തന്നയാണ്. സമ്പത്തും ഉന്നത ബന്ധങ്ങളും പ്രശസ്തിയുംവെച്ച് ധാര്‍മിക മൂല്യങ്ങളെ തിരസ്കരിച്ചവരെ, ആ മത അനുയായികളെ അവര്‍ തന്നെ നന്മയെന്തെന്നു പഠിപ്പിക്കട്ടെ..!

ഈ ജനാധിപത്യ രാജ്യത്ത് ആ മതങ്ങളുടെ ഒരു പൊതുചടങ്ങുകളിലും ജന മനസ്സുകളില്‍ കുറ്റവാളികളായിക്കഴിഞ്ഞ ഇവരുടെ സാന്നിധ്യം ഇനിയുണ്ടാകരുത്.

നാടിന്റെ/മതത്തിലെ ഉന്നത സ്ഥാനീയര്‍ എന്ന പേരില്‍ അലങ്കരിച്ച ഇരിപ്പിടങ്ങള്‍ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന മതങ്ങളുടെ വേദികളില്‍ ഇവര്‍ക്കായി നല്‍കുന്നത് ഗ്രന്ഥങ്ങളോടും ദൈവത്തോടും ചെയ്യുന്ന കൊടും അനീതി തന്നയാണ്.

സ്ത്രീകളുടെ മാനത്തിനു/കണ്ണുനീരിനു പണവും പ്രശസ്തിയും രാഷ്ട്രീയ ബലവും കൊണ്ട് വിലപറഞ്ഞു ഇവിടത്തെ കോടതികളില്‍ നിന്ന് രക്ഷപ്പെടുന്ന എല്ലാ വേട്ടക്കാര്‍ക്കും നാളെ ദൈവീക കോടതിയില്‍ ഇരയുടെ പരാതി ഇല്ലാതെ തന്നെ ശിക്ഷകള്‍ ഉറപ്പാണെന്ന സുവാര്‍ത്ത ഒരു പക്ഷെ മതങ്ങളെ കുറിച്ചുള്ള പുനര്‍ പഠനത്തിനു യുക്തിവാദി സഹോദരരേയും പ്രേരിപ്പിക്കേണ്ടതുണ്ട്..!

No comments:

Post a Comment